Monday, 24 December 2012

ഡല്‍ഹിയിലെ ക്രൂരമായ ബലാത്സംഗത്തില്‍ പ്രതികരണം

വൈകുന്നേരം ന്യൂ ഡെല്‍ഹിയിലെ ക്രൂരമായ ബലാത്സംഗത്തില്‍ പ്രതികരിച്ചുകൊണ്ട് പ്രവര്‍ത്തകര്‍ ഒത്തു ചേര്‍ന്ന് പ്രകടനം നടത്തി. പാര്‍ട്ടിയുടെ കേരളത്തിലെ ആദ്യത്തെ പ്രകടനം കെ.എസ്.പദ്മകുമാര്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. നൂറോളം പേര്‍ പങ്കെടുത്തു










ആം ആദ്മി വില നിയന്ത്രണം 21-DEC-2012

21-12-12ല്‍ കോട്ടയം തിരുനക്കര മൈതാനത്ത് വില നിയന്ത്രണത്തിനായി ഒപ്പ് ശേഖരണം നടത്തി. അഞ്ഞൂറോളം പേര്‍ ഒപ്പ് വെച്ചു.

22-12-12ല്‍ ഒപ്പ് ശേഖരണം തുടര്‍ന്നു. സീരിയല്‍ നടന്‍ ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.


23ആം തീയതിയും ഒപ്പ് ശേഖരണം തുടര്‍ന്നു. 1400ഓളം പേര്‍ ഒപ്പ് വെച്ചു. പച്ചക്കറി ചന്തയിലെ പ്രശ്നത്തില്‍ ഇടപെട്ടു.

24ആം തീയതിയും ഒപ്പ് ശേഖരണം തുടര്‍ന്നു. ഒപ്പിട്ടവരുടെ എണ്ണം 2000 തികഞ്ഞു. 




Monday, 10 December 2012

മനുഷ്യാവകാശദിനം

10-12-2012 - ല്‍ മനുഷ്യാവകാശ ദിനം നടത്തി.


ഡോ. റെയ്മോള്‍ ആര്‍.കെ. - "അഴിമതി എന്ന മനുഷ്യാവകാശ ലംഘനം" എന്ന വിഷയം അവതരിപ്പിച്ചു.

Monday, 26 November 2012

ഉദിത് സ്വരാജ്



26-11-2012 ല്‍ ഗാന്ധിസ്ക്ക്വയറില്‍ വെച്ച് ആം ആദ്മി പാര്‍ട്ടി, കോട്ടയം ജില്ലാ പ്രവര്‍ത്തനം ആരംഭിച്ചു. ഉദിത് സ്വരാജ് എന്ന പേരിലാണ് പ്രോഗ്രാം നടത്തിയത്.






രാവിലെ ഗാന്ധി പ്രതിമ ശുദ്ധീകരിച്ച് മാല്യം ചാര്‍ത്തി.











വൈകുന്നേരം ഗാന്ധിപ്രതിമയ്ക്ക് ചുറ്റും ദീപം തെളിച്ചു. എഴുപതോളം പേര്‍ പങ്കെടുക്കുകയും നൂറുകണക്കിനാളുകള്‍ സാക്ഷികളാകുകയും ചെയ്തു. 16 പ്രവര്‍ത്തകര്‍ ഒപ്പിട്ട് ആം ആദ്മി പാര്‍ട്ടിക്ക് തുടക്കമായി.