Friday, 5 July 2013

കോട്ടയം നഗരസഭയിലെ മാലിന്യ വിഷയത്തില്‍

കോട്ടയം നഗരസഭയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനം നടക്കാതെ മാലിന്യം വഴിവക്കില്‍ കെട്ടിക്കിടക്കുന്നതിനെതിരേ പാര്‍ട്ടി സമരത്തിനിറങ്ങി. അതിന് മുന്നോടിയായി 03-07-13ല്‍ പത്രസമ്മേളനം നടത്തി

04-07-13ല്‍ മാലിന്യം പായ്ക്കറ്റുകളിലാക്കി നഗരസഭാ ചെയര്‍മാന് കാഴ്ച വെക്കുന്നതിനായി നഗരസഭാ കാര്യാലയത്തിലേക്ക് മാലിന്യ മാര്‍ച്ച് നടത്തി.




Thursday, 6 June 2013

നാട്ടുപച്ചക്കൂട്ടം - പരിസ്ഥിതി ദിനാഘോഷം

2013 ജൂണ്‍ 5ന് പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനത്ത് വെച്ച് ലോക പരിസ്ഥിതി ദിനം നാട്ടു പച്ചക്കൂട്ടം എന്ന പേരില്‍ ആഘോഷിച്ചു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ഗിന്നസ് ബുക്ക് ജേതാവുമായ എം.മാടസ്വാമി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ അയ്യായിരത്തോളം വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.








Monday, 3 June 2013

നോട്ട് ബുക്ക് വിതരണം

2013 ജൂണ്‍ 2ന് ചിങ്ങവനം St. തോമസ് ഹൈസ്ക്കൂളിലെയും, സംക്രാന്തി S.N.L.P. സ്ക്കൂളിലെയും കുട്ടികള്‍ക്ക് ആം ആദ്മി പാര്‍ട്ടി കോട്ടയം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നോട്ട് ബുക്കുകള്‍ വിതരണം ചെയ്തു.






Tuesday, 9 April 2013

നാട്ടുകൂട്ടം - ട്രാഫിക് സംവാദം

08-04-2013ല്‍ കോട്ടയം ആം ആദ്മി നഗറില്‍ (പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനം) നാട്ടുകൂട്ടം എന്ന മനോഹരമായ ഒരു പിപാടി സംഘടിപ്പിച്ചു. കോട്ടയം പട്ടണത്തിലെ ട്രാഫിക് പരിഷ്ക്കരണത്തെ കുറിച്ചുള്ള സംവാദമായിരുന്നു നടത്തിയത്.
നാല് മണിക്കുറിലേറെ നീണ്ട പരിപാടിയില്‍ കെ.എസ്.പദ്മകുമാര്‍ പ്രബന്ധം അവതരിപ്പിച്ചു. പ്രഫ. ഗോപാലകൃഷ്ണ പണിക്കര്‍ അധ്യക്ഷനായ യോഗം അനില്‍ ഐക്കര ഉദ്ഘാടനം ചെയ്തു. അഞ്ഞൂറോളം പേര്‍ പങ്കെടുത്ത പരിപാടിയില്‍ 36 പേര്‍ വീക്ഷണങ്ങള്‍ അവതരിപ്പിച്ചു. കെ.ഉബൈദത്ത് മോഡറേറ്റര്‍ ആയിരുന്നു. റിട്ടയേര്‍ഡ് അസി. PWD എഞ്ചിനീയര്‍ ജോണ്‍ ജോസഫ് മറുപടി പറഞ്ഞു.





Sunday, 24 March 2013

കെജ്രിവാളിനൊപ്പം ധര്‍ണ്ണ



ഡെല്‍ഹിയില്‍ അരവിന്ദ് കെജ്രിവാള്‍ നടത്തി വന്ന നിരാഹാരത്തിന് പിന്തുണ പ്രഖ്യാപിച്ച് 2013 മാര്‍ച്ച് 23ന് കോട്ടയം കളക്ട്രേറ്റിന് മുന്നില്‍ നിരാഹാര ധര്‍ണ്ണ നടത്തി.

ഇക്കാര്യത്തില്‍ കേരളത്തില്‍ നടത്തിയ ആദ്യ ധര്‍ണ്ണയായിരുന്നു ഇത്.




Tuesday, 19 March 2013

ജില്ലാ സമിതി

18-03-2013ല്‍ കോട്ടയം ഊട്ടി ലോഡ്ജില്‍ വെച്ച് കൂടിയ യോഗത്തില്‍ താല്ക്കാലിക ജില്ലാ സമിതിയെ തിരഞ്ഞെടുത്തു. കെ.എസ്.പദ്മകുമാര്‍ കോര്‍ഡിനേറ്റര്‍ , കെ.ഉബൈദത്ത് സെക്രട്ടറി, ബിനു കുര്യന്‍ ട്രഷറര്‍ , സുജാത ജോര്‍ജ് വനിതാ പ്രതിനിധി, ലക്ഷ്മി സുരേന്ദ്രന്‍ വിദ്യാര്‍ത്ഥി പ്രതിനിധി, സാബുനാഥ് അക്കാദമിക് പ്രതിനിധി ആയും സ്ഥാനമേറ്റു..

Tuesday, 12 February 2013

മെഡിക്കല്‍ കോളെജില്‍

താല്ക്കാലിക വനിതാ ജീവനക്കാരോടുള്ള വിവേചനത്തിനെതിരേ 11-02-13ല്‍ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിക്ക് മുമ്പില്‍ ധര്‍ണ്ണ നടത്തി. മുപ്പതോളം പേര്‍ പങ്കെടുത്തു. കെ.എസ്.പദ്മകുമാര്‍, അനില്‍ ഐക്കര, ഉബൈദത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Monday, 21 January 2013

കളക്ട്രേറ്റ് ധര്‍ണ്ണ

 21-01-2013 - ല്‍ രാവിലെ മുതല്‍ കോട്ടയം കളക്ട്രേറ്റിന് മുന്നില്‍ എഴുപതോളം ആളുകള്‍ പങ്കെടുത്ത ധര്‍ണ്ണ നടത്തി.
കോട്ടയം മെഡിക്കല്‍ കോളെതിലെ താല്ക്കാലിക ജീവനക്കാരായ വനിതകളും പങ്കെടുത്തു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ ധര്‍ണ്ണ കെ.എസ്.പദ്മകുമാര്‍ ഉദ്ഘാടനം ചെയ്തു.



Wednesday, 9 January 2013

ചമ്മട്ടിയടി വിചാരണ


09-01-2013ല്‍ ഔരത് ആര്‍മിയുമായി ചേര്‍ന്ന് ഗാന്ധി സ്ക്ക്വയറില്‍ ചമ്മട്ടിയടി വിചാരണ നടത്തി. സുജാത ജോര്‍ജിന്റെ നേതൃത്ത്വത്തില്‍ ഡെല്‍ഹിയിലെ ബലാത്സംഗ കേസിലെ പ്രതികളുടെ ബിംബത്തില്‍ വനിതകള്‍ ചമ്മട്ടി കൊണ്ടടിച്ചു. അനില്‍ ഐക്കര, രാജി ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.